Webdunia - Bharat's app for daily news and videos

Install App

കൊച്ചി തീരത്ത് പത്തേമാരി കണ്ടെത്തി

Webdunia
കൊച്ചി തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പത്തേമാരി കണ്ടെത്തി. മറൈന്‍ എന്‍‌ഫോഴ്‌സ്മെന്‍റും തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കി.

കേരള തീരത്ത് കടലിലൂടെ ഒരു പത്തേമാരി അതിവേഗം കടന്നു പോകുന്നുവെന്ന വിവരമാണ് ഇന്ന് രാവിലെ മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റിന് ലഭിച്ചത്. കടലില്‍ മീന്‍ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ പത്തേമാരി കേരള തീരത്തുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിരുന്നു.

മറൈന്‍ എന്‍‌ഫോഴ്സ്‌മെന്‍റിന്‍റെ നീണ്ടകര യൂണിറ്റിന് ലഭിച്ച വിവരം വൈപ്പിന്‍ യൂണിറ്റിന് കൈമാറുകയായിരുന്നു. ഈ പത്തേമാരി കൊച്ചിക്ക് സമീപത്തു കൂടി വടക്കോട്ട് അതിവേഗം സഞ്ചരിക്കുന്നതായാണ് വിവരം. മറൈന്‍ എന്‍‌ഫോഴ്സ്‌മെന്‍റ് ഈ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയുണ്ടായി.

കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍‌ഫോഴ്സ്‌മെന്‍റും കടലില്‍ വിവിധ ഇടങ്ങളിലായി ഇപ്പോള്‍ പരിശോധന നടത്തുകയാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും കിട്ടിയ വിവരം മാത്രമാണ് മറൈന്‍ എന്‍‌ഫോഴ്സ്‌മെന്‍റിന്‍റെ കൈവശം ഇപ്പോഴുള്ളത്. കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലുകള്‍ പത്തേമാരി കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്തേയ്ക്ക് ഗതിതിരിച്ച് വിട്ടിട്ടുണ്ട്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

Show comments