Webdunia - Bharat's app for daily news and videos

Install App

കൊയിലാണ്ടി ഏര്യാ കമ്മിറ്റി വിഭജിച്ചു

Webdunia
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഏര്യാ കമ്മിറ്റി സി.പി.എം വിഭജിച്ചു. ജില്ലയില്‍ വി.എസ് പക്ഷത്തിന്‍റെ കൈയ്യിലുള്ള ഒരേയൊരു ഏര്യാ കമ്മിറ്റിയാണിത്.

വി.എസ് പക്ഷത്തെ പ്രമുഖ നേതാവായ ബാലകൃഷ്ണനാണ് കൊയിലാണ്ടി ഏര്യാ കമ്മിറ്റി സെക്രട്ടറി. പയ്യോളി, കൊയിലാണ്ടി എന്നീ രണ്ട് പുതിയ ഏര്യാ കമ്മിറ്റികള്‍ ഈ മാസം നാലിന് നിലവില്‍ വരും. പുതിയ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും നാലിന് ചേരുന്ന യോഗം തെരെഞ്ഞെടുക്കും.

നിലവില്‍ പന്ത്രണ്ട് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഒരേ ഏര്യാ കമ്മിറ്റിയുടെ കീഴിലായതിനാല്‍ കൂടുതല്‍ പ്രവര്‍ത്തന സൌകര്യത്തിന് വേണ്ടിയാണ് കമ്മിറ്റി വിഭജിക്കുന്നതെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ സി.പി.എം നേതൃത്വം വി.എസ് പക്ഷത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലയില്‍ വി.എസ് പക്ഷക്കാരുടെ സ്വാധീനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കൊയിലാണ്ടി ഏരിയാ കമ്മിറ്റി വിഭജിക്കുന്നതെന്നാണ് വി.എസ് പക്ഷക്കാരുടെ ആരോപണം. കമ്മിറ്റിയുടെ പ്രവര്‍ത്തന പരിധിയുടെ ബാഹുല്യമാണെങ്കില്‍ ആദ്യം വിഭജിക്കേണ്ടത് കോഴിക്കോട് നോര്‍ത്ത്, സൌത്ത് ഏരിയാ കമ്മിറ്റികളും പേരാമ്പ്ര ഏര്യാ കമ്മിറ്റിയാണെന്നും ഇവര്‍ പറയുന്നു.

ഔദ്യോഗിക പക്ഷത്തിന്‍റെ നിയന്ത്രണത്തിലാണ് ഈ കമ്മിറ്റികള്‍.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

Show comments