കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി‍; അമ്മയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലത്ത് കാണാതായ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; ബന്ധു പൊലീസ് കസ്റ്റഡിയില്‍

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (10:27 IST)
കുളത്തൂപുഴയില്‍ നിന്ന് കാണാതായ ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അടുത്ത ബന്ധുവായ രാജേഷ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച ട്യൂഷനു പോയതിനു ശേഷമാണ് ശ്രീലക്ഷ്മിയെ കാണാതായത്. തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തൂപ്പുഴയ്ക്കു സമീപമുളള റബര്‍പുരയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  
 
കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് അറസ്റ്റിലായ രാജേഷ്. ഇയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീടാണ് ഇരുവരേയും കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 
 
കുട്ടി രാജേഷിന്റെ കൂടെ ഏരൂർ ജംക്‌ഷനിലുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നതു സമീപസ്ഥാപനത്തിലെ സിസിടിവിയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് രാജേഷിനെ കുളത്തൂപുഴയ്ക്കു സമീപത്തുനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാൾ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments