കോതമംഗലത്ത് സിനിമ പ്രവര്‍ത്തകനെ തലയറുത്ത് കൊന്നു

സിനിമ - സീരിയല്‍ പ്രവര്‍ത്തകനെ തലയറുത്ത് കൊന്നു

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (08:34 IST)
സിനിമ - സീരിയല്‍ അണിയറ പ്രവര്‍ത്തകനായ ജയകൃഷ്ണനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതി നേര്യമംഗലം പുതുക്കുന്നേല്‍ ജോബി പൊലീസില്‍ കീഴടങ്ങി. കോതമംഗലം ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു കൊലപാതകം. 
 
തല മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. തലയിലും കഴുത്തിലും ഉള്‍പ്പെടെ ആഴത്തിലുള്ള 19 മുറിവുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി വെള്ളിയാഴ്ച രാവിലെ കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
 
മദ്യപിച്ചുണ്ടായ വാക്കേമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊല നടത്തിയ ശേഷം ജോബി അതേ അടുക്കളയില്‍ ഉറങ്ങുകയും വെള്ളിയാഴ്ച രാവിലെ ഏഴോടെ കുളിച്ച് വസ്ത്രം മാറി, മുറി പൂട്ടി താക്കോലുമായാണ് ജോബി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments