Webdunia - Bharat's app for daily news and videos

Install App

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മൂന്നംഗ സംഘം അറസ്റ്റില്‍, കൊച്ചിയിലെ പ്രമുഖ അഭിഭാഷകനും നീരീക്ഷണത്തില്‍

ചാലക്കുടി കൊലപാതകം: ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (16:26 IST)
ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകം ക്വട്ടേഷനാനെന്ന് സൂചന. കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണ് രാജീവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൂറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
രാജീവിനെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. കേസില്‍ രാജീവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ കൂട്ടു പങ്കാളി ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. 
 
ഇന്ന് രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന്‍ പൊലീസിന് മൊഴി നല്‍കി. എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി-സിഎസ് ഷാഹുല്‍ ഹമീദ്, സിഐ വിസ് ഷാജു, എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.  
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

അടുത്ത ലേഖനം
Show comments