Webdunia - Bharat's app for daily news and videos

Install App

ജോലി വാഗ്ദാനം ചെയ്ത യുവതിയെ പീഡിപ്പിച്ചു; രണ്ടംഗ തട്ടിപ്പ് സംഘം പിടിയിൽ

യുവതിയെ പീഡിപ്പിച്ച തൊഴിൽ തട്ടിപ്പ് സംഘം പിടിയിൽ

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (10:58 IST)
ജോലി വാഗ്ദാനം ചെയ്ത യുവതിയെ പീഡിപ്പിച്ച രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഒരു യുവതി അടക്കമുള്ള നാലംഗ സംഘമാണ് തൊഴിൽ തട്ടിപ്പ് സംഘത്തിലുള്ളത് എന്ന പോലീസ് അറിയിച്ചു. മലയിൻകീഴ് താരട്ടവിള ലക്ഷം വീട് ഉത്രാടം നിവാസിൽ അഭി എന്ന അഭിലാഷ് (30), കഴക്കൂട്ടം നെഹ്‌റു ജംഗ്‌ഷനിൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ ലാൽ എന്ന ഹരിലാൽ (39) എന്നിവരാണ് കഴക്കൂട്ടം പോലീസ് വലയിലായത്. 
 
കേസിലെ പ്രതികളായ നീതികൃഷ്ണ, ദീപക് എന്നിവർ നേരത്തെ പോലീസ് പിടിയിലായിരുന്നു. ആര്യങ്കാവ് സ്വദേശിയായ യുവതിയെ തൊഴിൽ നൽകാമെന്ന് വിളിച്ചുവരുത്തിയാണ് സംഘാംഗങ്ങൾ പീഡിപ്പിച്ചത്. കേശവദാസപുറത്ത് എത്താൻ പറഞ്ഞ യുവതിയെ കാറിൽ കയറ്റി നന്ദൻകോട്, പ്ലാമൂട് എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. 
 
യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ലാൻഡ് ലൈനിൽ നിന്ന് പോലീസ് കൺട്രോൾ റൂമുമായി യുവതി ബന്ധപ്പെട്ടതാണ് വിവരം പുറത്താകാൻ കാരണമായത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments