Webdunia - Bharat's app for daily news and videos

Install App

ട്രെയിനിലെ ടോയ്‌ലെറ്റിനുള്ളില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കളെ പൊലീസ് പൊക്കി; ഉടുതുണിയില്ലാതെ പിടികൂടിയത് പത്തനംതിട്ട സ്വദേശികളെ

ശബരി എക്‌സ്പ്രസിന്‍റെ ബാത്ത് റൂമിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പത്തനംതിട്ട സ്വദേശികളെ പൊലീസ് പൊക്കി

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (11:27 IST)
ട്രെയിനിലെ ബാത്ത് റൂമിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കൾ പിടിയില്‍. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാർഥികളെയാണ് ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസിൽ നിന്നും റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.
 
തൃശൂരിൽ നിന്നു ട്രെയിൻ വിട്ടതു മുതൽ ബാത്ത്‌റൂമിൽ നിന്നും അസ്വാഭാവികമായുള്ള ചില ശബ്ദങ്ങൾ കേട്ടിരുന്നതായി യാത്രക്കാർ ട്രെയിനുള്ളിലെ ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടു. തുടര്‍ന്ന് അവർ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, ബാത്ത്‌റൂം തുറക്കാൻ ശ്രമിച്ച വേളയിലാണ് ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. 
 
തുടർന്നു പൊലീസ് സംഘമെത്തി ബാത്ത് റൂം ബലം പ്രയോഗിച്ചു തുറക്കുകയായിരുന്നു. അപ്പോഴാണ് അർധനഗ്നരായ നിലയിൽ രണ്ടു വിദ്യാർഥികളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളും ഹൈദരാബാദിൽ നഴ്‌സിങ് വിദ്യാർഥികളുമാണ് ഇരുവരുമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറില്‍ മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?

തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; 70 പേര്‍ക്കെതിരെ കേസെടുത്തു

വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍

അടുത്ത ലേഖനം
Show comments