ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്

കൈരളി ചാനല്‍ ക്യാമറാമാനെതിരെ പീഡനത്തിന് കേസ്

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (10:44 IST)
ദലിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്. കൈരളി കൊച്ചി യൂണിറ്റിലെ ക്യാമറാമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മതിലകം പൊലീസ് കേസെടുത്തത്.
 
2011ല്‍ നിലമ്പൂരില്‍ വെച്ച് ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു യുവതി അഭിലാഷിനെ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ അഭിലാഷ് യുവതിയുമായി കറങ്ങി നടന്നു. വിവാഹവാഗ്ദാനം നല്‍കിയ ശേഷം 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നത്. 
 
എന്നാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പീഡന കേസ് ഉന്നയിച്ച്  പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വനിതാ പൊലീസ് സെല്ലിലാണ് പരാതി നല്‍കിയത്.  
കൂടാതെ ഇയാള്‍ നിരന്തരം യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണച്ചുമതല.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments