'ദിലീപിനു ഉറങ്ങാൻ കഴിയുന്നില്ല, സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങുകയുള്ളുവെന്ന് പറയുന്നു' - ജാമ്യത്തിലിറങ്ങിയ അന്ന് രാത്രി നാദിർഷാ പി സി ജോർജിനെ വിളിച്ചു

'അന്ന് രാത്രി രണ്ട് മണിക്ക് ദിലീപ് പി സി ജോർജിനെ വിളിച്ചു, സമീപത്ത് നാദിർഷായുമുണ്ടായിരുന്നു' - വൈറലാകുന്ന വെളിപ്പെടുത്തൽ

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (11:04 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതുമുതൽ അദ്ദേഹത്തിനായി വാദിക്കുന്നവരിൽ മുഖ്യധാരയിൽ തന്നെയുണ്ട് പൂഞ്ഞാർ എം എൽ എ പിസി ജോർജ്ജ്. ദിലീപിനായി അത്യന്തം ഗൗരവമായി തന്നെയാണ് ചാനലുകളിലും അല്ലാതേയും അദ്ദേഹം സംസാരിച്ചത്. 
 
ജാമ്യത്തിലിറങ്ങിയ അന്നു മുതൽ ദിലീപ് താനുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് പി സി ജോർജ്ജ് വെളിപ്പെടുത്തുന്നു. ദിലീപ് ശ്രമിച്ചെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ താൻ കൂട്ടാക്കിയില്ലെന്നും ജോർജ് പറയുന്നു. മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 
 
എന്റെ മകൻ വന്നു പറഞ്ഞിട്ടും ദിലീപിനെ കാണണമെന്നോ മിണ്ടണമെന്നോ തോന്നിയില്ലെന്നും ജാമ്യം കിട്ടാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും അത് ലഭിച്ചുവെന്ന് മകനോട് പറഞ്ഞുവെന്നും ജോർജ്ജ് പറയുന്നു.
 
'ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിക്ക് നാദിർ എന്നെ ഫോണിൽ വിളിച്ചു. നാദിർഷായുമായി എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. 'ദിലീപിന് ഉറങ്ങാൻ‌ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ' എന്ന് പറയുന്നുവെന്ന് നാദിർഷാ എന്നോട് പറഞ്ഞു. അങ്ങനെ ദിലീപുമായി സംസാരിച്ചു. വളരെ സന്തോഷമുണ്ടെന്ന് ദുഃഖത്തോടുകൂടിയായിരുന്നു അദ്ദേഹം പറഞ്ഞത്.' - പി സി ജോർജ്ജ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments