Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കാണാന്‍ വന്‍‌താരനിര

ദിലീപിന്റെ ഓണം ജയിലില്‍, താരത്തെ കാണാന്‍ സഹപ്രവര്‍ത്തകര്‍

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (08:19 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങി. തിരുവോണത്തലേന്നായ ഇന്നലെയാണ് താരത്തെ കാണാന്‍ സഹപ്രവര്‍ത്തകര്‍ ആലുവ സബ്‌ജയിലിലേക്ക് എത്തിയത്. 
  
സിനിമാരംഗത്തെ നടന്മാരും സംവിധായകരും പിന്നണി പ്രവര്‍ത്തകരുമടങ്ങുന്നവര്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തിയത് ഇന്നലെയായിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍‍, ഹരിശ്രീ അശോകന്‍‍, ഏലൂര്‍ ജോര്‍ജ് എന്നിവരാണ് ഉത്രാടനാളില്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.
 
അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സന്ദര്‍ശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ദിലീപിന്റെ മൂന്നാമത് ജാമ്യാപേക്ഷയും തളളിയതോടെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തി തുടങ്ങിയത്. 
 
കഴിഞ്ഞ ദിവസം കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും സുഹൃത്ത് നാദിര്‍ഷായും കാവ്യയുടെ അച്ഛന്‍ മാധവനും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന പിതാവിന്റെ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

അടുത്ത ലേഖനം
Show comments