ദിലീപിനെ പൂട്ടാന്‍ ഒരാള്‍ വിചാരിച്ചാല്‍ മതി! ആദ്യം സഹോദരി, പിന്നെ ജനപ്രിയന്‍! - ഇയാള്‍ രണ്ടുംകല്‍പ്പിച്ച്

അപ്പുണ്ണി പണി കൊടുത്തത് ദിലീപിന് മാത്രമല്ല? സഹോദരിയും കുടുങ്ങും?!

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (08:24 IST)
നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ടെന്ന് പൊലീസ് പറയുന്നു. സ്രാവുകള്‍ ഇനിയുമുണ്ടെന്ന് പ്രതി പള്‍സര്‍ സുനി പലതവണ വ്യക്തമാക്കിയതാണ്. ദിലീപിനെതിരെ ശക്തമായി നില്‍ക്കുന്നത് താരത്തിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയാണ്. ദിലീപിനെതിരെ അപ്പുണ്ണി മൊഴി നല്‍കുമെന്ന് ആരും കരുതിക്കാണില്ല. തന്നെ മാപ്പുസാക്ഷിയാക്കാനുള്ള തന്ത്രമാണ് പൊലീസിന്റേതെന്ന് പറഞ്ഞ് അപ്പുണ്ണി കളം മാറി ചവുട്ടിയതിനു പിന്നിലും ഒരു കാരണമുണ്ട്.
 
കേസ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അപ്പുണ്ണിയെ ചോദ്യം ചെയ്തതിലൂടെ ശക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അപ്പുണ്ണിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സഹോദരിയെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
 
പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്ത് വിട്ട കത്ത് സഹതടവുകാരനായ വിഷ്ണു അപ്പുണ്ണിയെ ആയിരുന്നു എല്‍പ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കത്ത് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ അപ്പുണ്ണി ഫോണില്‍ വിളിച്ചുവെന്നാണ് മൊഴി. അപ്പുണ്ണിയോട് സംസാരിച്ചത് ദിലീപിന്റെ സഹോദരിയാണോ അതോ ദിലീപ് തന്നെയാണോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് സഹോദരിയെ ചോദ്യം ചെയ്യുക.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments