ദിലീപിന്റെ അഭിപ്രായത്തെ എതിര്‍ത്തതോടെ എന്റെ അവസരങ്ങള്‍ ഇല്ലാതായി; ആഞ്ഞടിച്ച് നടൻ അനൂപ് ചന്ദ്രൻ

ദിലീപിനെതിരെ ആഞ്ഞടിച്ച് നടൻ അനൂപ് ചന്ദ്രൻ

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (10:07 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. തന്റെ അവസരങ്ങൾ ഇല്ലാതാക്കി തന്നെ ഒതുക്കിയത് ദിലീപാണെന്ന് അനൂപ് ചന്ദ്രൻ അറിയിച്ചു. മിമിക്രിക്കെതിരെ തന്റെ അഭിപ്രായം പറഞ്ഞതുകൊണ്ടാണ് അയാള്‍ തനിക്കെതിരെ തിരിയാൻ കാരണമെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുൻപാകെ അനൂപ് ചന്ദ്രൻ മൊഴി നൽകി.    
 
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷാ ആശുപത്രി വിട്ടു. പൊലീസ് ഇടപെട്ടാണ് നാദിര്‍ഷായെ സ്വകാര്യആശുപത്രിയിൽനിന്നു രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചതെന്നാണ് സൂചന. അതേസമയം, നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായുള്ള സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. 
 
നാദിര്‍ഷാ നല്‍കിയ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യവും കോടതി തളളിയിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ പൊലീസ് വീണ്ടും വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments