Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും ; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭയം എന്തിനെന്ന് കോടതി

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും

Webdunia
ശനി, 29 ജൂലൈ 2017 (10:22 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അപ്പുണ്ണി ഇന്ന് ഹാജരായേക്കും. അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യംചെയ്യലിനു വിധേയനാകാന്‍  അപ്പുണ്ണിയോട് കോടതി നിര്‍ദേശിച്ചു. 
 
ഇയാളെ ചോദ്യം ചെയ്യേണ്ടത്  കേസന്വേഷണത്തിന് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഇന്നലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. കേസില്‍ അപ്പുണ്ണിക്ക് പങ്കില്ലെന്ന്  ഇയാളുടെ  അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുറ്റംചെയ്യാത്ത തന്നെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 
 
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. അപ്പുണ്ണിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്താലേ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിയൂവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസില്‍ വന്‍ 'അടിപിടി'; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍, അതൃപ്തി പുകയുന്നു

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments