Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, മൊഴികള്‍ പരിശോധിക്കും; ചോദ്യങ്ങള്‍ ഇനിയുമുണ്ടെന്ന് പൊലീസ്

ദിലീപിനെ ഇനിയും വിളിപ്പിക്കും

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (08:08 IST)
ഏറെ വിവാദങ്ങള്‍ സ്രഷ്ടിച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. സംഭവത്തില്‍ നടന്‍ ദിലീപിനേയും നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തു. നീണ്ട പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത് വെളുപ്പിന് 1 മണിക്കായിരുന്നു. ഇരുവരെയും വെവ്വേറെ റൂമുകളില്‍ ഇരുത്തിയായിരുന്നു ചോദ്യം ചെയ്തത്.

കേസില്‍ ദിലീപിനും നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൊഴികള്‍ പരിശോധിക്കുമെന്നും വേണ്ടിവന്നാല്‍ ഇനിയും വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ദിലീപ്നോടും നാദിര്‍ഷയോടും ചോദിക്കാന്‍ ഇനിയും ചോദ്യങ്ങള്‍ ഉണ്ടെന്ന നിലപാടിലാണ് പൊലീസ്.

കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും നാളെ നടക്കാനിരിക്കുന്ന അമ്മയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്നും ദിലീപ് വ്യക്തമാക്കി.

അതേസമയം, ദിലീപിന്റെയും നാദിർഷയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ ആദ്യമൊക്കെ ദിലീപ് അത് നിഷേധിച്ചെങ്കിലും രേഖകൾ കാണിച്ചപ്പോൾ നടന് സമ്മതിക്കേണ്ടി വന്നു.

ദിലീപും നടിയും തമ്മിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് കാരണമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments