Webdunia - Bharat's app for daily news and videos

Install App

ദിലീപിന് പിന്നാലെ കാവ്യയും ജയിലിനുള്ളിലേക്ക്? പൊലീസുകാരെ വട്ടം കറക്കി താരം; നടിയെ വീണ്ടും വിളിപ്പിക്കും, വേണ്ടി വന്നാല്‍ അറസ്റ്റ്?

കാവ്യയും പ്രതി?

Webdunia
ബുധന്‍, 26 ജൂലൈ 2017 (09:24 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് കാവ്യയേയും കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കാവ്യ പൂര്‍ണമായും സഹകരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ മറുപടി നല്‍കിയില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ വിതുമ്പലോടെ മുഖം താഴ്ത്തുകയാണ് ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആലുവയിലുളള ദിലീപിന്റെ തറവാട്ടുവീട്ടില്‍ വെച്ചാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ അരങ്ങേറിയത്.
 
കാക്കനാട്ടെ കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്കറിയില്ലെന്നും ഞാന്‍ കണ്ടിട്ടില്ലെന്നു‘മാണ് നടി മൊഴി നല്‍കിയത്. നടിക്കെതിരായ ക്വട്ടേഷനെ കുറിച്ച് തനിക്ക് ഒന്നുമറിയത്തില്ലെന്നും കാവ്യ മൊഴി നല്‍കി. കാവ്യയുടെ മൊഴി അന്വേഷണസംഘം വീണ്ടും പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ കാവ്യമാധവനെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്.
 
മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ചോദ്യം ചെയ്യലിനായി കാവ്യയെ ഇനിയും വിളിപ്പിക്കുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യയോട് അന്വേഷണ സംഘം പറഞ്ഞിരുന്നുവെങ്കിലും പൊലീസ് ക്ലബ്ബില്‍ എത്താന്‍ സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കാവ്യയ്‌ക്ക് സൌകര്യമായ സ്ഥലത്ത് എത്താമെന്ന നിലപാടിലായി പൊലീസ്. ഇതോടെയാണ് ആലുവയിലെ വീട്ടിലെത്താന്‍ പൊലീസിനോട് താരം പറഞ്ഞതും സംഘം ചോദ്യം ചെയ്യലിനായി എത്തിയതും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments