Webdunia - Bharat's app for daily news and videos

Install App

ദിലീപിന് വേണ്ടി മഹാസമ്മേളനമോ?

ദിലീപിന് വേണ്ടി ആയിരങ്ങള്‍ രംഗത്ത്, ഉദ്ദേശം മഹാസമ്മേളനം?

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (14:57 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുന്ന പശ്ചാത്തലത്തില്‍ ആരാധകര്‍ മറ്റൊരു നീക്കം നടത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീപിന് വേണ്ടി മഹാസമ്മേളനം നടത്താനാണ് ആഹ്വാനം.
 
അങ്കമാലി കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ആഹ്വാനമുണ്ടായത്. രണ്ട് തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 
 
ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26 ലേക്കു മാറ്റിയിരിക്കുകയാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് താരം വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എന്തിന് വീണ്ടും വന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം.
 
 ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനമുണ്ടായിരിക്കുന്നത്. നടന്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.    

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

അടുത്ത ലേഖനം
Show comments