Webdunia - Bharat's app for daily news and videos

Install App

ധർമജന്റെ വീട്ടിലെ കട്ടിലും എസിയും വരെ ദിലീപ് വാങ്ങിക്കൊടുത്തത്! പിന്നെങ്ങനെ കരയാതിരിക്കും?

കട്ടിലും എസിയും മാത്രമാണോ, അതോ വേറെ വല്ലതും ഉണ്ടോയെന്ന് ധർമജനോട് ആരാധകർ

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:38 IST)
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെ സ്വീകരിക്കാൻ ആലുവ സബ് ജയിലിനു മുന്നിലെത്തിയ നടൻ ധർമജൻ പൊട്ടിക്കരഞ്ഞത് ഏറെ ചർച്ചയായ വിഷയമായിരുന്നു. ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെ എന്ന് പറഞ്ഞായിരുന്നു ധർമജൻ പൊട്ടിക്കരഞ്ഞത്. 
 
എന്നാൽ, പരസ്യമായി ദിലീപിനു പിന്തുണയുമായി എത്തിയതും പൊട്ടിക്കരച്ചിലും എല്ലാം താരത്തിനു വിനയായി. നിരവധി വിമർശനങ്ങൾ അദ്ദേഹത്തിനു നേരെ ഉണ്ടായി. എന്നാൽ, എന്തുകൊണ്ടാണ് താൻ കരഞ്ഞതെന്നും തനിക്ക് ദിലീപുമായിട്ടുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്നും ധർമജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 
 
അന്ന് ജയിലിനു മുന്നിൽ വെച്ച് ദിലീപിനെ കണ്ടപ്പോൾ താൻ പൊട്ടിക്കരഞ്ഞത് സന്തോഷം കൊണ്ടാണെന്ന് ധർമജൻ പറയുന്നു. ദിലീപുമായി തനിക്കുള്ളത് വെറും സൗഹൃദം മാത്രമല്ല, അദ്ദേഹം തനിക്ക് ഒരു സഹോദരനാണെന്നും ധർമജൻ പറയുന്നു. 
 
'ഒരുപാട് പേരെ ദിലീപ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഞാനും. എന്റെ വീടു പണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ആവശ്യമുള്ള കട്ടിലും എസിയും അടക്കം എല്ലാം വാങ്ങിത്തന്നത് ദിലീപ് ആണ്. പല സന്ദർഭങ്ങളിലും അദ്ദേഹം എനിക്ക് താങ്ങും തണലുമായി നിന്നിട്ടുണ്ട്.' - ധർമജൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments