നടിയുടെ കേസ് ഇല്ലാതാക്കാന്‍ നീക്കം; പിന്നില്‍ മാഡമോ?

ദിലീപ് കേസ് ഇല്ലാതാക്കാന്‍ നീക്കം; പിന്നില്‍ മാഡമോ?

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (08:48 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ പിടിക്കപ്പെട്ടത്. സിനിമാ ലോകത്തെ മൊത്തം ഞെട്ടിച്ച ഈ കേസ് നിലനില്‍ക്കുന്നത് സുനിയുടെ നിര്‍ണായക വെളിപ്പെടുത്തലിന്റെയും മൊഴിയുടേയും അടിസ്ഥാനത്തിലാണ്.
 
കേസ് അന്വേഷണം പുരോഗമിക്കാന്‍ കാരണം സുനി തന്നെയാണ്. അത് കൊണ്ട് തന്നെ സുനി ഇല്ലാതാക്കിയാല്‍ കേസിന്റെ തുടര്‍ നടപടികള്‍ പാളുമെന്നതില്‍ സംശയമില്ല. സുനിയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. 
 
കോടതിയില്‍ ഹാജരാക്കുമ്പോഴെല്ലാം സുനി ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമാണ്, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മാഡമുണ്ട് എന്നത്. ഒരു സിനിമാ നടിയാണ് മാഡമെന്ന് ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്. പക്ഷേ, മാഡത്തിന്റെ പേര് സുനി വെളിപ്പെടുത്തിയിട്ടില്ല. 
 
അടുത്ത തവണ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെളിപ്പെടുത്താമെന്നായിരുന്നു നേരത്തെ ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിയെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കുകയോ കോടതിയില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്തില്ല. 
 
മാഡത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് പിടിക്കുന്നതിന് മുമ്പ് സുനി പേര് പരസ്യപ്പെടുത്തിയാല്‍ കേസ് ആകെ അട്ടിമറയും. അതുകൊണ്ട് തന്നെ പൊലീസിന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടാകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി

അടുത്ത ലേഖനം
Show comments