നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതോ? ഭീഷണി കോള്‍ വന്ന അന്നുതന്നെ ദിലീപ് ഡി‌ജി‌പിയെ വിളിച്ചതിന് തെളിവ്

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (20:47 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പി ലോക്നാഥ് ബെഹ്‌റയെ വിളിച്ചതായി ഫോണ്‍ രേഖകള്‍. ഭീഷണി കോള്‍ ലഭിച്ചതിന് ശേഷം 20 ദിവസം വൈകിയാണ് ദിലീപ് പരാതി നല്‍കിയതെന്ന പൊലീസിന്‍റെ വാദം ഇതോടെ പൊളിയുകയാണ്.
 
ഭീഷണി കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പിയെ വിളിച്ചതായി തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ഇത് പൊലീസിനെയും പ്രത്യേകിച്ചും ഡി ജി പിയെയും പ്രതിരോധത്തിലാക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
 
പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ദിലീപ് ലോക്നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചത്. പലതവണ ബെഹ്‌റയെ ദിലീപ് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പള്‍സര്‍ സുനിക്ക് വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ച അന്നുതന്നെയാണ് ദിലീപ് ഡി ജി പിയെ വിളിച്ചിരിക്കുന്നത്. പിറ്റേന്നും ദിലീപ് ഡി ജി പിയെ പലതവണ വിളിച്ചിട്ടുണ്ട്. മാത്രമല്ല, ഭീഷണി സന്ദേശം വാട്‌സ് ആപ് മുഖേന ഡിജിപിക്ക് കൈമാറുകയും ചെയ്തു.
 
എന്നാല്‍ ദിലീപ് ഈ വിഷയത്തില്‍ 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നാണ് പൊലീസ് ഉയര്‍ത്തിയ വാദം. ആ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments