Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ്: ഒന്നും പുറത്ത് വരില്ല, എല്ലാം ഇനി രഹസ്യം !

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികൾ ഇനി രഹസ്യം

Webdunia
ബുധന്‍, 26 ജൂലൈ 2017 (17:02 IST)
കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ എല്ലാ കോടതി നടപടികളും ഇനി രഹസ്യമായിരിക്കും. നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികളെല്ലാം രഹസ്യമാക്കിവെക്കണമെന്ന് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷയുടെ അടിസ്ഥനത്തിലാണ് കോടതി ഈ തീരുമാനമെടുത്തത്. 
 
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് കോടതി ഈ തീരുമാനമറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി, മാധ്യമപ്രവർത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു തുടര്‍ നടപടികൾ കൈക്കൊണ്ടത്
 
നടിയെ ആക്രമിച്ച കേസ് ന്യൂഡൽഹിയിലെ നിർഭയ കേസിനെക്കാൾ ഗൗരവമുള്ളതാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. കൂടാതെ നടി നല്‍കിയ രഹസ്യ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്തരുതെന്നും ഒരു കാരണവശാലും ആ മൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  
 
ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന വേളയില്‍ ഇനി പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങൾക്കോ മറ്റ് അഭിഭാഷകർക്കോ അവിടേക്ക് പ്രവേശനമുണ്ടാകില്ലെന്നും കോടതി അറിയിച്ചു. കഴിഞ്ഞദിവസം 'സ്കൈപ്' വഴിയുള്ളാ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണു ദിലീപിനെ കോടതിയിൽ 'ഹാജരാക്കിയത്'. 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments