നടിയെ ആക്രമിച്ച കേസ്: പുലിമുരുകന്റെ സംവിധായകന്റെ മൊഴിയെടുക്കുന്നു

ഇപ്പോഴുള്ള ഈ മൊഴിയെടുക്കല്‍ ആശങ്ക ജനിപ്പിക്കുന്നു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (11:17 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെയാണ് പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്.
 
ദിലീപ് നായകനായ ‘സൌണ്ട് തോമ’യുടെ സംവിധായകനാണ് വൈശാഖ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതായി പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. റിമാന്‍ഡില്‍ കഴിയവേ സുനി ദിലീപിനയച്ച കത്തില്‍ ‘സൌണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഒന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന്’ എഴുതിയിരുന്നു. 
 
സുനിയുടെ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കുറിച്ചും ഷൂട്ടിങ് ലൊക്കെഷനില്‍ സുനിയെ കണ്ടിട്ടുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലിസ് വൈശാഖിന്റെ മൊഴി എടുക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പേരുടെ മൊഴികള്‍ പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇപ്പോഴുള്ള ഈ മൊഴിയെടുക്കല്‍ സിനിമാക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments