Webdunia - Bharat's app for daily news and videos

Install App

നമ്മള്‍ ഈ ശാപം എവിടെ കൊണ്ടുപോയി കളയും? ; തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടും, ഇല്ലെങ്കില്‍.... - പിന്തുണയുമായി ഛായാഗ്രഹകന്‍

ഇന്നലെ കൂടി അവനോടു ഇതിനെ പറ്റി സംസാരിച്ചത് ആണ്..

Webdunia
വെള്ളി, 14 ജൂലൈ 2017 (08:37 IST)
നടിക്കെതിരായ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി ഛായാഗ്രഹകന്‍ ഷൈജു ഗുരുവായൂര്‍ . ദിലീപിനെ കൂകി വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ അമ്മയേയും മകളെയും മറന്നു പോകുന്നുവെന്നും അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷൈജു ഓര്‍മിപ്പിക്കുന്നു.  
 
ഷൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
രണ്ടു പേരും വേണ്ടപ്പെട്ടവര്‍ ആണ്. ഒരുപാട് നല്ല ഓര്‍മകള്‍ മാത്രം തന്ന ആള്‍ക്കാര്‍. ഇ പറയുന്ന നടി കൂടെ വര്‍ക്ക് ചെയ്തു എന്നത് മാത്രം അല്ല ആത്മാര്‍ത്ഥ സുഹൃത്തിന്റെ പെങ്ങള്‍ ആണ്. ഇന്നലെ കൂടി അവനോടു ഇതിനെ പറ്റി സംസാരിച്ചത് ആണ്. ആദ്യം പോലീസ് അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ഒരു പെണ്ണിന്റെ മാനത്തിനും വലുതല്ല ഒന്നും . തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷ കിട്ടണം. എപ്പോളും ഉറപ്പുണ്ടോ നമ്മള്‍ക്ക് ചെയ്‌തിട്ടുണ്ട്‌ എന്ന്. അത് പോലീസ് കോടതിയും തീരുമാനിക്കട്ടെ. ഇ നാട്ടിലെ പോലീസ് മരണ മാസ് ആണ്.. ഒരാളെ എത്ര മാത്രം കൂവി വിളിക്യാ. അയാളുടെ സ്ഥാപനങ്ങള്‍ തല്ലി തകര്‍ക്കുക. ഒരാളുടെ പതനം കാണുമ്പോ നമ്മള്‍ മലയാളികള്‍ക്ക് കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ. ഞാന്‍ അടക്കം ഉള്ള മലയാളികളോട് എനിക്ക് ലജ്ജ ആണ് തോന്നുന്നു. ഒരു കാര്യം മാത്രം ആലോചിക്കയാ. അയാള്‍ക്കു ഒരു തെറ്റും ചെയ്യാത്ത ഒരു 'അമ്മ ഉണ്ട്. ഒന്നും അറിയാത്ത ഒരു മോള്‍ ഉണ്ട്. അവര്‍ എന്തായാലും തെറ്റ് ചെയ്‌തിട്ടില്ല. ദിലീപ് ഏട്ടന്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടും. സൊ ആ അമ്മയെയും മോളെ ഓര്‍ത്തു എങ്കിലും നമ്മള്‍ക്ക് മിണ്ടാതെ ഇരുന്നൂടെ. ഉപ്പു തിന്നാല്‍ വെള്ളം കുടിക്കും. തിന്നിട്ടില്ലെങ്കില്‍ നമ്മള്‍ ഇ ശാപം എവിടെ കൊണ്ട് പോയി കഴുകി കളയും.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ജമ്മു കാശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments