Webdunia - Bharat's app for daily news and videos

Install App

നയമില്ലാത്ത നയപ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്: രമേശ് ചെന്നിത്തല

എല്‍ഡിഎഫ് സര്‍ക്കാരിന്റേത് നയമില്ലാത്ത നയപ്രഖ്യാപനമെന്ന് രമേശ് ചെന്നിത്തല

Webdunia
വെള്ളി, 24 ജൂണ്‍ 2016 (17:35 IST)
നയമില്ലാത്ത നയപ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഒരു പുതുമയുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. യുഡിഎഫ് ഗവണ്‍മെന്റ് അധികാരം ഒഴിയുമ്പോള്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നുവെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ഈ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കെ എം മാണിയും വ്യക്തമാക്കി.
 
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി സാദാശിവം അഭിപ്രായപ്പെട്ടിരുന്നു. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുല്ലതെന്ന ആമുഖത്തോടെയായിരുന്നു ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്ത അവസ്ഥയാണ് ഈ സര്‍ക്കാരിനുള്ളതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കൂടാതെ സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍  വ്യക്തമാക്കിയിരുന്നു.
 
വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 1,500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. സംസ്ഥാനത്ത് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് നടപ്പില്‍ വരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments