Webdunia - Bharat's app for daily news and videos

Install App

നടുറോഡില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് തീകൊളുത്തി

നാടുറോഡില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് തീകൊളുത്തി; കാരണം അറിഞ്ഞാല്‍ ഞെട്ടും !

Webdunia
ബുധന്‍, 31 മെയ് 2017 (09:28 IST)
പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും ആസിഡും പെട്രോളുമൊഴിച്ചു നടുറോഡില്‍വെച്ച് ഭര്‍ത്താവ് തീകൊളുത്തി. ചൊവ്വാഴ്ച ഒരുമണിയോടെ മന്ദിരംപടി-പന്തളംമുക്ക് റോഡില്‍ ചുട്ടിപ്പാറപടിയിലാണ് സംഭവം. പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് ആദ്യവും ഭാര്യ പിന്നീടും ആശുപത്രിയില്‍വെച്ച് മരിച്ചു. റാന്നി തെക്കേപ്പുറം ഉഴത്തില്‍ വടക്കേതില്‍ മോഹനന്‍(49), ഭാര്യ ഓമന(47) എന്നിവരാണ് മരിച്ചത്. 
 
മോഹനനും ഓമനയും പതിവായി വഴക്കിടാറുണ്ടായിരുന്നു. മേയ് 20 മുതല്‍ ഓമന പിണങ്ങി മകളുടെ വീട്ടിലും ജോലിചെയ്യുന്ന വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്. ജോലി ചെയ്ത് മടങ്ങി വരുന്ന ഓമനയെ തടഞ്ഞു നിര്‍ത്തി വീട്ടിലേക്കു മടങ്ങി വരണമെന്നാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് മോഹനന്‍ കൈയില്‍ കരുതിയിരുന്ന പെട്രോളും ആസിഡും ഇരുവരുടേയും ശരീരത്തിലൊഴിച്ച് ഭാര്യയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. തീ ആളിക്കത്തിയതോടെ ഇരുവരും രണ്ടിടത്തേക്ക് ഓടി. സമീപത്തെ വീട്ടുകാരാണ് വെള്ളമൊഴിച്ചു തീയണച്ചത്. ഇതിനുള്ളില്‍ മോഹനന്‍ ഓടയില്‍ വീണിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

അടുത്ത ലേഖനം
Show comments