നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

ദിലീപിനെ പിന്തുണച്ചത് പണിയായോ?

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (09:25 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട  കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 
 
കേസില്‍ നാദിര്‍ഷയ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി നല്‍കിയിരുന്നു. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞിരുന്നു.
 
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. 
 
അതേസമയം, കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments