Webdunia - Bharat's app for daily news and videos

Install App

നായിക ‘വില്ലത്തി‘യാകുന്നു? മാഡം ഇല്ലെന്ന് പൊലീസ്, ഉണ്ടെന്ന് പള്‍സര്‍ സുനി - ദിലീപിന്റെ മൌനം ആര്‍ക്കൊക്കെ ഇരുട്ടടിയാകും?

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു?

Webdunia
വ്യാഴം, 13 ജൂലൈ 2017 (10:08 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കാവ്യയേയും പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ കാവ്യ ഉണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ കാവ്യ ഇപ്പോള്‍ അവിടെ ഇല്ലെന്നും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.  ഈ വാര്‍ത്ത പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയതും വളരെ രഹസ്യമായാണ്. അതുകൊണ്ട് തന്നെ കാവ്യയുടെ കാര്യത്തിലും ഇങ്ങനെതന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്.
 
കാവ്യ ദുബായിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പൊലീസ് ഇത് തള്ളി. ഇത്തരം നീക്കം തടയാന്‍ പോലീസ് നേരത്തെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ക്യാവയും ദിലീപും ഒരുമിച്ച് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.  
 
നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയുടെയും അമ്മ ശ്യാമളയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടയിലാണ് കാവ്യയെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments