Webdunia - Bharat's app for daily news and videos

Install App

നാളെ ദിലീപ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഫോണ്‍ ഉപയോഗിക്കരുത്, ചിലവ് സ്വയം വഹിച്ചോണം; ദിലീപിനോട് കോടതി

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് നാളെ പുറത്തിറങ്ങാം. അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മജിസ്ട്രേട്ട് കോടതി ദിലീപിന് താല്‍ക്കാലികത്തേക്ക് പുറത്തിറങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
 
അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിധി. ബുധനാഴ്ച രാവിലെ എട്ടു മുതൽ 10 വരെ ആലുവ മണപ്പുറത്തും തുടര്‍ന്ന് വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപിനു പങ്കെടുക്കാനാകും. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിനെ ജയിലിനു പുറത്തേക്കു വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി അനുവാദം നൽകിയത്. 
 
അതേസമയം നാളെ ജയിലിനു പുറത്തിറങ്ങുന്ന ദിലീപിന് കോടതി ചില നിര്‍ദേശങ്ങളും കോടതി വെച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓരോ കാര്യങ്ങളും ചെയ്യണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments