Webdunia - Bharat's app for daily news and videos

Install App

നാളെ മറ്റൊരാള്‍ക്ക് ഈ ഗതി വരാതിരിക്കണമെങ്കില്‍ ദിലീപ് അത് ചെയ്തേ തീരു - പ്രമുഖര്‍ കളത്തിലിറങ്ങുന്നു!

ദിലീപ് കാത്തിരിക്കുകയാണ്, അതല്ലാതെ മറ്റൊരു മാര്‍ഗമില്ല!

Webdunia
ഞായര്‍, 9 ജൂലൈ 2017 (15:13 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ തെളിവുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ തന്നെ അപമാനിക്കുന്ന തീരിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയിലേക്ക് നീങ്ങുകയാണ് താരമെന്ന് സൂചനകള്‍. 
 
ദിലീപിനെതിരായി തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതില്‍ സഹതാരങ്ങള്‍ ആശ്വസിക്കുകയാണ്. നടന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ലഭിച്ചിരിക്കും. എന്നാല്‍, തെളിവുകള്‍ ഇല്ലാതെ അദ്ദെഹത്തെ കുറ്റാരോപിതനാക്കി മാറ്റുന്നതില്‍ സഹതാരങ്ങള്‍ക്കും എതിര്‍പ്പുണ്ട്.
 
സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം മുഴുവന്‍. യാഥാര്‍ത്ഥ്യം വ്യക്തമാകും മുന്‍പ് ദിലീപിനെ കുറ്റവാളിയാക്കി ചിത്രീകരിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ താരം മാന നഷ്ടകേസ് നല്‍കണമെന്നുമാണ് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. നാളെ മറ്റൊരാള്‍ക്കും ഈ ഗതി വരാതിരിക്കാന്‍ ഇത്തരം നിയമ നടപടി അനിവാര്യമാണെന്നും ദിലീപ് അത് ചെയ്യുമെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് പ്രമുഖ താരം വെളിപ്പെടുത്തി.
 
നിരപരാധിത്യം പൂര്‍ണ്ണമായും പുറം ലോകത്തിന് ബോധ്യമാകുന്നതോടെ മാനനഷ്ടകേസുമായി മുന്നോട്ട് പോകണമെന്നതാണ് ഉപദേശം. പത്രമാധ്യമങ്ങള്‍ക്കെതിരായി ദിലീപ് മാനന്‍ഷ്ട കേസ് ഫയല്‍ ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ ഈ വിവാദങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ തന്റെ നിരപരാധിത്യം സമൂഹത്തിന് പൂര്‍ണ്ണമായും ഉടന്‍ ബോധ്യമാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ദിലീപ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments