നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കുകയോ കോയമ്പത്തൂര്‍ വിട്ടുപോകുകയോ ചെയ്യരുത്: സുപ്രീംകോടതി

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന് സുപ്രീംകോടതിയുടെ വിലക്ക്

Webdunia
വെള്ളി, 7 ജൂലൈ 2017 (12:51 IST)
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന വേളയിലോ ചോദ്യം ചെയ്യുന്നതിനായി നിര്‍ദേശം ലഭിച്ചാലോ മാത്രമേ കൃഷ്ണദാസ് കേരളത്തിലേക്ക് പ്രവേശിക്കാവൂയെന്നും എന്നും കോടതി ഉത്തരവിട്ടു. നിലവില്‍ കോയമ്പത്തൂരില്‍ കഴിയുന്ന കൃഷ്ണദാസ് അവിടം വിട്ടുപോകരുതെന്നും കോടതി അറിയിച്ചു. 
 
പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയി കേസും ഒരുമിച്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. ഈ രണ്ടുകേസിലും ഒന്നാംപ്രതി കൃഷ്ണദാസുമാ‍ണ്. ജിഷ്ണു പ്രണോയ് കേസില്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 
 
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് സിബിഐക്ക് വിടാനുളള ശുപാര്‍ശയും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുളളില്‍ തന്നെ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments