Webdunia - Bharat's app for daily news and videos

Install App

പണക്കൊഴുപ്പില്‍ മയങ്ങി മുഖ്യമന്ത്രി, തോമസ് ചാണ്ടിയെ പുറത്താക്കണം - പിണറായിക്കെതിരെ ആഞ്ഞടിച്ച് കുമ്മനം

നിലപാടിനേറ്റ കളങ്കമെന്ന് കുമ്മനം!!

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (08:15 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെകൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കളങ്കമാണ് തോമസ് ചാണ്ടിയെന്നും കുമ്മനം ആരോപിച്ചു.
 
ധാര്‍മികതയുടെ പേര്‍ല്‍ ഇപി ജയരാജനെയും ശശീന്ദ്രനെയും രാജിവെപ്പിച്ച മുഖ്യമന്ത്രി ഈ നിലപാട് തോമസ് ചാണ്ടിയോട് മാത്രം സ്വീകരിക്കാത്തതിന് കാരണമുണ്ടെന്നും അദ്ദേഹത്തിന്റെ പണക്കൊഴുപ്പില്‍ മയങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും കുമ്മനം ആരോപിച്ചു. രോപണം നിലനില്‍ക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി കുടുംബസമേതം തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചത് ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
 
തോമസ് ചാണ്ടിയുടെ സാമ്പത്തിക ശക്തിക്ക് മുന്നില്‍ ഇടത് - വലത് നേതാക്കള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലുള്ളതെന്നും സാധാരണ ജനങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?

അടുത്ത ലേഖനം
Show comments