Webdunia - Bharat's app for daily news and videos

Install App

പഫ്‌സ് വാങ്ങാന്‍ പത്തു രൂപ മോഷ്ടിച്ചെന്നാരോപിച്ച് മകനെ അമ്മ പൊള്ളലേല്‍പിച്ചു

പഫ്സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് മകനെ മാതാവ് പൊള്ളലേല്‍പിച്ചു

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (15:33 IST)
പഫ്‌സ് വാങ്ങാന്‍ പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. കുട്ടിയുടെ മുഖത്തും കൈയ്യിലും വയറിലുമാണ് പൊള്ളലേല്‍പിച്ചത്. തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ ഇന്നലെയായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്‍. ഇന്നു രാവിലെ കുട്ടിയെ സ്കൂളിൽ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കണ്ടെത്തിയ അയല്‍‌വാസി കുട്ടിയോടു വിവരം ചോദിച്ചപ്പോളാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിഞ്ഞത്. 
 
തുടര്‍ന്ന് അയല്‍‌വാസി ഈ വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചു. അവർ സ്ഥലത്തെത്തിയശേഷമാണ് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുപ്പിൽനിന്നു വിറകെടുത്താണ് അമ്മ മൂന്നാംക്ലാസ്സുകാരനെ പൊള്ളലേൽപ്പിച്ചത്. കൂടാതെ, മറ്റു പല ദിവസങ്ങളിലും കുട്ടിയുടെ നേർക്ക് ഇത്തരം ക്രൂരമായ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു. 
 
കുട്ടിയുടെ അമ്മ രമ്യയും പിതാവ് ബിനുവും കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കുട്ടി നിലവിളിക്കുന്ന സമയത്ത് ശബ്ദം പുറത്തുവരാതിരിക്കാനായി വായിൽ തുണി തിരുകിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments