പറവൂരിലും കോഴിക്കോടും നടത്തിയ വിദ്വേഷപ്രസംഗം: കെ പി ശശികലയ്ക്കെതിരെ മതസ്പര്‍ദ്ധയ്ക്ക് കേസെടുത്തു; ആര്‍ വി ബാബുവിനെതിരെയും കേസ്

വിദ്വേഷ പ്രസംഗങ്ങളില്‍ ശശികലക്കെതിരെ കോഴിക്കോടും പറവൂരിലും കേസ്

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (11:45 IST)
ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ കെ പി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് കോഴിക്കോടും കൊച്ചിയിലെ പറവൂരിലും ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 
 
2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസും കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് വടക്കന്‍ പറവൂര്‍ പൊലീസുമാണ് കേസെടുത്തിരിക്കുന്നത്. ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 
 
ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന്‍ എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ക്കെതിരെ വിഡി സതീശനും ഡിവൈഎഫ്ഐയും പരാതി നല്‍കിയിരുന്നു. 
 
പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമമാണിതെന്നും ഇത് കേരളത്തിലെ സാമൂഹ്യ സാഹചര്യത്തെ മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം, താന്‍ ഒരു എഴുത്തുകാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരാണ് എഴുത്തുകാരെ കൊല്ലുന്നതെന്നും ആ കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നുമാണ് ശശികല പറഞ്ഞത്. ആര്‍.എസ്.എസിനെതിരായി എഴുതുന്നവരെ കൊല്ലണമെങ്കില്‍ അതിനു മാത്രമേ സമയം കാണൂ എന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

VV Rajesh: വി.വി.രാജേഷ് തിരുവനന്തപുരം മേയര്‍ ആകും, ശ്രീലേഖയ്ക്കു ഡപ്യൂട്ടി മേയര്‍ സ്ഥാനം

കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷം; തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി

മൂന്ന് വലിയ പാര്‍ട്ടികളെ ഒറ്റയ്ക്ക് തകര്‍ത്തു; കണ്ണമ്മൂലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്റെ മിന്നുന്ന വിജയം

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം; നഗരസഭ ബിജെപി പിടിച്ചെടുത്തതില്‍ ശശി തരൂരിന്റെ പ്രതികരണം

അടുത്ത ലേഖനം
Show comments