Webdunia - Bharat's app for daily news and videos

Install App

പിടിമുറുക്കി മീഡിയാ മോണിറ്ററിംഗ്സെല്‍

Webdunia
ബുധന്‍, 26 മാര്‍ച്ച് 2014 (16:07 IST)
PRO
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എറണാകുളം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ മോണിറ്ററിംഗ്‌ സെല്ലിന്റെ 15 ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്തിലധികം വാര്‍ത്തള്‍ തിരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ട ലംഘനത്തിന്റെ പേരില്‍ തുടര്‍നടപടികള്‍ക്കായി വരണാധികാരിയായ ജില്ല കളക്ടര്‍ക്ക്‌ സമര്‍പ്പിച്ചു. ആരോപണ, വാഗ്ദാന സ്വഭാവമുള്ള വാര്‍ത്തകള്‍ സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയും ഇകഴ്ത്തിയുമുള്ള വാര്‍ത്തകള്‍ എന്നിവയ്ക്ക്‌ പുറമേ ചട്ടലംഘനമായി കണക്കാവുന്ന നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സെല്‍ കൈമാറുക.

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വാര്‍ത്തകളാണ്‌ ജില്ലയിലെ സെല്ലിന്റെ നിരീക്ഷണത്തിന്‍ കീഴില്‍ വരുന്നത്‌. വാര്‍ത്തകളിലെ ചട്ടലംഘനങ്ങള്‍ക്ക്‌ പുറമേ ഒരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഒരോ പത്രവും നല്‍കുന്ന സ്ഥലവും പ്രാമുഖ്യവും ഉള്‍പ്പെടെ പരസ്യവിവരങ്ങള്‍ വരെ കൃത്യമായി തിട്ടപ്പെടുത്തിയാണ്‌ സെല്ലിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി പത്രങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയുള്ള വാര്‍ത്തകള്‍ അതത്‌ സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍ക്കൊള്ളിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ മീഡിയാ മോണിറ്ററിംഗ്‌ സെല്ലിന്റെ ഇത്തരത്തിലുള്ള വ്യക്തമായ കണക്കുകൂട്ടലുകള്‍ക്ക്‌ പ്രാധാന്യമേറെയാണ്‌.

പെരുമാറ്റചട്ടങ്ങളുടെ ലംഘനമാകാവുന്ന പുതിയ പദ്ധതിപ്രഖ്യാപനങ്ങളും, വാഗ്ദാനങ്ങളും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപുറമേ ആരാധനാലയങ്ങളിലും, മതപരമായ ചടങ്ങളുകളിലും തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്നതും സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന്റെ ഉപയോഗവും പരിശോധനയ്ക്ക്‌ വിധേയമാകും.

അച്ചടി മാധ്യമങ്ങള്‍ക്ക്‌ പുറമേ ദൃശ്യ, ശ്രവ്യമാധ്യമങ്ങളും നവമാധ്യമങ്ങളും നിരീക്ഷണപരിധിയില്‍ ഉള്‍പ്പെടുന്നു. വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ചിത്രീകരിച്ചിട്ടുളള ഡോക്യുമെന്ററികളും, പരസ്യങ്ങളും സെല്‍ പരിശോധിക്കുകയും നിരീക്ഷകര്‍ക്ക്‌ കൈമാറുകയും ചെയ്തിട്ടുണ്ട്‌. അച്ചടി മാധ്യമങ്ങളിലെന്നപോലെ ദൃശ്യമാധ്യമങ്ങളും ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അനുവദിക്കുന്ന സമയവും പ്രാമുഖ്യവും കണക്കാക്കുന്നുണ്ട്‌. ഓരോ സ്ഥാനാര്‍ത്ഥിയുടെയും പാര്‍ട്ടികളുടെയും പരസ്യചെലവുകളും സെല്‍ കണക്കാക്കുന്നുണ്ട്‌.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

നിർദേശങ്ങൾ യുക്തിപരമല്ല, ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

തൃത്താലയിൽ കോൺഗ്രസിനകത്ത് തമ്മിലടി, സി വി ബാലചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

50 ദിവസത്തിനുള്ളില്‍ യുദ്ധം നിര്‍ത്തണം, ഇല്ലെങ്കില്‍ റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 ശതമാനം നികുതി ചുമത്തും: ട്രംപ്

Show comments