Webdunia - Bharat's app for daily news and videos

Install App

പിണറായിയുടെ പ്രസ്താവന തെറ്റ്: വി എസ്

ലോ അക്കാദമി വിഷയത്തില്‍ പിണറായിയെ തള്ളി വി എസ്

Webdunia
ശനി, 4 ഫെബ്രുവരി 2017 (18:20 IST)
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്‍റെ ഭൂമി ആര് കൈവശം വച്ചാലും അത് തിരിച്ചെടുക്കേണ്ടത് പ്രാഥമികമായ ചുമതലയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും വി എസ് തുറന്നടിച്ചു. 
 
ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷണമില്ലെന്നാണ് പിണറായി വിജയന്‍ നേരത്തേ പറഞ്ഞത്. സി പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കി.
 
എന്നാല്‍, ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ അന്വേഷണം തുടരുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റെവന്യൂ മന്ത്രി അറിയിച്ചിരിക്കുന്നത്. 
 
ലോ അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വി എസ് നല്‍കിയ പരാതിയേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments