Webdunia - Bharat's app for daily news and videos

Install App

പൂഞ്ഞാറിന്‍റെ അത്ഭുതക്കുട്ടി പി സി ജോര്‍ജ്ജ്!

Webdunia
വ്യാഴം, 19 മെയ് 2016 (12:20 IST)
പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. പി സി ജോര്‍ജ്ജ് ജയിക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. പി സി പരാജയപ്പെടുമെന്ന് എതിരാളികള്‍ പോലും സ്വപ്നം കണ്ടിരുന്നില്ലെന്ന് വ്യക്തം. കാരണം, അത്രയധികമാണ് പി സി ജോര്‍ജ്ജിനുള്ള ജനപിന്തുണ.
 
ഈ തെരഞ്ഞെടുപ്പിലെ അത്ഭുതക്കുട്ടി പി സി ജോര്‍ജ്ജ് തന്നെയാണ്. കാരണം പി സി എല്ലാവരോടും എതിരിട്ടാണ് വിജയിച്ചത്. ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായിരുന്നില്ല. എന്നാല്‍, പി സി തെരഞ്ഞെടുപ്പുവേളയില്‍ സ്വയം പ്രഖ്യാപിച്ചത്, താനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്നാണ്.
 
ഇടതുമുന്നണിയോടും യു ഡി എഫിനോടും എന്‍ ഡി എയോടും എതിരിട്ട് കാല്‍ ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി സി ജോര്‍ജ്ജ് വിജയിച്ചിരിക്കുന്നത്. ഇത് ചരിത്രം സൃഷ്ടിക്കുന്ന വിജയമെന്ന് എതിരാളികളും സമ്മതിച്ചുതരും.
 
പി സി ഇനി ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലാണ് സംശയം. പി സി ജോര്‍ജ്ജ് ജയിച്ചാലും എല്‍ ഡി എഫിനൊപ്പം വേണ്ട എന്ന് എല്‍ ഡി എഫ് കണ്‍‌വീനര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍‌ചാണ്ടിയും മാണിയുമുള്ള യു ഡി എഫിനൊപ്പവും പി സി ജോര്‍ജ്ജ് ഉണ്ടാകില്ലെന്നുറപ്പാണ്. താന്‍ ഏറെ ബഹുമാനിക്കുന്ന ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒരു കസേരയിട്ടിരിക്കാനാവും പി സി ജോര്‍ജ്ജും ആഗ്രഹിക്കുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments