Webdunia - Bharat's app for daily news and videos

Install App

പെരുമ്പാവൂര്‍ കൊലപാതകം: സഹോദരി ദീപയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ഇന്ന് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഡി വൈ എസ് പി ബിജോ അലക്‌സാണ്ടറാണ് ദീപയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി നാല് മണിക്കൂര്‍ ചോദ്യം ചെ

Webdunia
ചൊവ്വ, 10 മെയ് 2016 (20:02 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ഇന്ന് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഡി വൈ എസ് പി ബിജോ അലക്‌സാണ്ടറാണ് ദീപയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി നാല് മണിക്കൂര്‍ ചോദ്യം ചെയ്തത്. 
 
കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ സമീപവാസികളുടെ മുഴുവന്‍ വിരലടയാളവും പൊലീസ് ശേഖരിച്ചു. 800 പുരുഷന്‍മാരുടെ വിരലടയാളമാണ് പൊലീസ് ശേഖരിച്ചത്. ഇതുവരെ ലഭിക്കാത്ത മറ്റുള്ളവരുടെ വിരലടയാളം ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 
 
നിലവില്‍ ശേഖരിച്ച വിരലടയാളങ്ങളില്‍ ഏതെങ്കിലും ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളവുമായി സാമ്യമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ദീപയുടെ സുഹൃത്തായ ബംഗാളി യുവാവും ജിഷയെ നൃത്തം പഠിപ്പിച്ച യുവാവുമാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ജിഷ കൊലക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments