പ്രണയം അസ്ഥിയില്‍ പിടിച്ച കാമുകി കാമുകന് തന്റെ നഗ്നസെല്‍ഫി അയച്ചു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

കാമുകി കാമുകന് തന്റെ നഗ്നസെല്‍ഫി അയച്ചു പിന്നെ സംഭവിച്ചതോ?

Webdunia
വ്യാഴം, 20 ജൂലൈ 2017 (12:52 IST)
പ്രണയം അസ്ഥിയില്‍ പിടിച്ച കാമുകി കാമുകന്  തന്റെ നഗ്നസെല്‍ഫി അയച്ചു കൊടുത്തത് പണിയായി. താന്‍ അയച്ചു കൊടുത്ത നഗ്ന സെല്‍ഫി ഉപയോഗിച്ച് കാമുകന്‍ പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിക്ക് പണികിട്ടി തുടങ്ങിയത്. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകന്‍ പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്താംപറമ്പില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പണം നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഞ്ജിത്ത് പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്ക് വഴിയാണ് ഇവര്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് വാട്‌സ്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ കൈമാറി.  ചിത്രം കൈക്കലാക്കിയതോടെ രഞ്ജിത്ത് തനിനിറം പുറത്തെടുത്തു വരികയായിരുന്നു. ഭീഷണി ഭയന്ന് പെണ്‍കുട്ടി പണം അക്കൗണ്ടിലിട്ട് കൊടുത്തു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments