പ്രോസിക്യൂഷന്റെ തുറുപ്പുചീട്ട് അതാണ്! ദിലീപിനു പണിയാകുന്നതും അതുതന്നെ!

ആ ഒരൊറ്റ വാക്കിലാണ് ദിലീപിന്റെ ഇന്നത്തെ വിധി?!

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (10:22 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. ഇത് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിൽ എത്തുന്നത്. ആദ്യ മൂന്ന് പ്രാവശ്യവും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
 
ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ഇത്തവണയം ശക്തമായി എതിര്‍ക്കും. നേരത്തേ മൂന്നു തവണയും പ്രോസിക്യൂഷന്റെ വാദങ്ങളാണ് താരത്തിനു ജാമ്യം നിഷേധിച്ചത്. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അതോടൊപ്പം കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും.
 
നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്ക് എതിരെയുള്ളത് അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ തനിക്ക് ജാമ്യം നിഷേധിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
 
അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സംവിധായകന്‍ നാദിര്‍ഷ ആലുവ പൊലീസ് ക്ലബിൽ  ഹാജരായെങ്കിലും ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. 

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ? പെട്ടെന്ന് കണ്ടെത്താനുള്ള വഴികള്‍ ഇതാ

മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

അടുത്ത ലേഖനം
Show comments