Webdunia - Bharat's app for daily news and videos

Install App

പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാരിന് തിരിച്ചടി; സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി നല്‍കണമെന്ന് ഹൈക്കോടതി

സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി നല്‍കണമെന്ന് ഹൈക്കോടതി

Webdunia
വെള്ളി, 26 മെയ് 2017 (12:37 IST)
പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തളളി. സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുളള അവസരം നല്‍കണമെന്നും കുട്ടികളുടെ കാര്യത്തില്‍ ഒരിക്കലും വാശി പിടിക്കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഓര്‍മിപ്പിച്ചു.
 
നേരത്തെ ജൂണ്‍ അഞ്ചുവരെയായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് ഹൈക്കോടതി തിയതി നല്‍കിയിരുന്നത്. എന്നാല്‍  പ്രവേശനത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുന്ന തിയ്യതി മേയ് 22ന് അവസാനിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ പ്രവേശനതിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പ്രവേശനത്തിനുളള സമയപരിധി ജൂണ്‍ അഞ്ചുവരെ ഹൈക്കോടതി നീട്ടിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിന്‍വലിച്ചു

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

Kerala Weather: ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments