Webdunia - Bharat's app for daily news and videos

Install App

ബാബ്‌റി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും!

നിങ്ങളേയും കേരളത്തേയും അന്ന് രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്!

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (10:26 IST)
ഇന്ത്യയൊട്ടാകെ ആള്‍ക്കത്തിയ ബാബറി മസ്ജിദ് കലാപം ഒരിന്ത്യക്കാരനും മറക്കാന്‍ കഴിയില്ല. അന്ന് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മലയാളത്തിന്റെ സൂപ്പര്‍‌നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ആണെന്ന പ്രസ്താവനയുമായി ഡി ജി പി ലോക്‍നാഥ് ബെഹ്‌റ. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ഇക്കാര്യം പറയുന്നത്.
 
1992ല്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ അതിന്റെ ഭാഗമായി കേരളത്തിലും വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ആയിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതിനെ നേരിടാന്‍ ചെറിയൊരു കാര്യം മാത്രമാണ് പൊലിസ് ചെയ്തത്. പക്ഷേ അതൊരു ഒന്നൊന്നര തന്ത്രമായിരുന്നുവെന്ന് ബെഹ്‌റ പറയുന്നു.
 
സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍മ മ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രമെന്ന് ബെഹ്‌‌റ പറയുന്നു. പൊലീസിന്റെ ഈ തന്ത്രം ഫലിക്കുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായതിനാല്‍ അത് ഫലിച്ചു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കത്തിനു കഴിഞ്ഞുവെന്നും ബഹ്‌റ അവകാശപ്പെട്ടു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments