Webdunia - Bharat's app for daily news and videos

Install App

ബിജെപി നേതൃത്വം കള്ളനോട്ടുക്കാര്‍ക്കൊപ്പം: കോടിയേരി

Webdunia
ശനി, 24 ജൂണ്‍ 2017 (19:38 IST)
ബിജെപി നേതൃത്വം കള്ളനോട്ടുക്കാര്‍ക്കൊപ്പമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളനോട്ടടിക്കാരായ ആര്‍എസ്എസ് - ബിജെപി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതിന്‍റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
 
ബിജെപി പ്രവര്‍ത്തകന്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. ഇത് രാജ്യദ്രോഹ കുറ്റമാണ്. രാജ്യാന്തരബന്ധമുള്ള സംഘം ഇതിനുപിന്നിലുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട് - കോടിയേരി പറഞ്ഞു. 
 
വലിയൊരു ശൃംഖല തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ - കോടിയേരി പറഞ്ഞു.
 
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന ബി ജെ പിയുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമായിരിക്കുകയാണ്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാരിലുള്ള അവരുടെ സ്വാധീനം അതിന് തടസ്സമായി മാറരുതെന്നും കോടിയേരി നിര്‍ദ്ദേശിച്ചു. 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുരുക്ക് മുറുകുന്നോ?, വേടനെതിരെ ഗവേഷണ വിദ്യാർഥിനിയുടെ പരാതി, പോലീസ് കേസെടുത്തു

എതിർശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുത്, ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര തോമസ്

എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

Breaking News: അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റില്ല

കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments