ഭാമ ദിലീപിനെതിരല്ല, അങ്ങനെ പറയുകയുമില്ല? - സത്യം വെളിപ്പെടുത്തി താരം

ഭാമയോട് ദിലീപ് ചെയ്തത്? സത്യം വെളിപ്പെടുത്തി നടി!

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (08:03 IST)
മലയാള സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം നടന്‍ ദിലീപ് ആണെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. തന്റെ ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ചവരെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് നടി ഭാമയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ദിലീപ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. 
 
ഇപ്പോഴിതാ, സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് താരം വ്യക്തമാക്കുന്നു. സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നുവെന്നും അതാരാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും ഭാമ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 
 
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ഭാമയെ തഴയുന്നത്. ഭാമ നിങ്ങള്‍ക്ക് തലവേദനയാകും എന്ന് പറഞ്ഞ് സജി സുരേന്ദ്രനെ ഒരാള്‍ വിളിക്കുകയും അത് കാര്യമാക്കാതെ സജി ഭാമയെ നായികയാക്കി സിനിമ ഇറക്കുകയുമായിരുന്നു. ഇക്കാര്യം ഭാമ അറിഞ്ഞെങ്കിലും കാര്യമാക്കി എടുത്തില്ല.
 
പിന്നീട് വി എം വിനുവിന്റെ മറുപടിയുടെ സമയത്തും സമാനമായ അനുഭവം ഉണ്ടായി. ഷൂട്ടിംഗ് തീരാറായ സമയത്താണ് വിഎം വിനു ഇക്കാര്യം ഭാമയോട് പറയുന്നത്. 'നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുമ്പ് ഒരാള്‍ വിളിച്ച് ഭാമയെ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ പുലിവാലാകുമെന്നും പറഞ്ഞിരുന്നു', എന്നും വിഎം വിനു ഭാമയോട് പറഞ്ഞു.
 
ആരാണെന്ന് വിനുവിനോട് ചോദിച്ചപ്പോല്‍ പേരു പറഞ്ഞെന്നും ആ പേര് കേട്ട് താന്‍ ഞെട്ടിയെന്നും ഭാമ പറയുന്നു. താന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ പേരാണ് അന്ന് വിഎം വിനു പറഞ്ഞതെന്ന് ഭാമ പറയുന്നു. ചില ചടങ്ങുകളില്‍ മാത്രമാണ് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളതെന്ന് ഭാമ പറയുന്നു. ഭാമയുടെ ഈ വാക്കുകള്‍ ദിലീപിന് അനുകൂലമായിരിക്കുകയാണ്. 
 
ദിലീപ് ആണ് ഭാമയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന് ശ്രുതി ഉണ്ടായിരുന്നു. എന്നാല്‍, ആ വ്യക്തിയുമായി തനിക്ക് ബന്ധമില്ലെന്നും ചില ചടങ്ങുകളില്‍ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളതെന്നും പറയുമ്പോള്‍ ദിലീപ് അല്ലെന്ന് ആരാധകര്‍ വിശ്വസിക്കും. കാരണം, ദിലീപിനൊപ്പം ഭാമ അഭിനയിച്ചിട്ടുണ്ട്. കളേഴ്സ് എന്ന സിനിമയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നു. ഏതായാലും ഭാമയുടെ ഈ വെളിപ്പെടുത്തല്‍ ദിലീപിന് തുണയാകുമോ എന്ന് കണ്ടറിയാം.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments