Webdunia - Bharat's app for daily news and videos

Install App

ഭർതൃഗൃഹത്തിൽ നിരന്തര പീഡനം: യുവതി ആത്മഹത്യ ചെയ്തു

ഭർത്താവിന്റെ ആഗ്രഹം കൊള്ളാം; പാവം ഭാര്യ; പക്ഷേ സംഭവിച്ചതോ !

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (10:19 IST)
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം നിരന്തര പീഡനം മൂലമാണെന്ന് പരാതിയുമായി പിതാവ്. മുദാക്കൽ പ‍ഞ്ചായത്ത് പൊയ്കമുക്ക് പാറയടി പുലരിയിൽവീട്ടിൽ പുഷ്പരാജന്റെ മകൾ പ്രവീണ കഴിഞ്ഞ ദിവസം തുങ്ങി മരിച്ചിരുന്നു. യുവതിയുടെ ആത്മഹത്യക്ക് കാരണം പീഡനമാണെന്ന് കാണിച്ച് പിതാവ് ആറ്റിങ്ങൽ പൊലീസില്‍ പരാതി നൽകി.
 
2016 ജനുവരി 21നാണ് പാറയടി അഭയം വീട്ടിൽ പട്ടാളക്കാരനായ ഉല്ലാസുമായി യുവതിയുടെ വിവാഹം നടന്നത്. പിന്നീട് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു പ്രവീണയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി വീട്ടിൽ വന്നുനിന്ന മകൾ മരിച്ച ദിവസമാണ് ഭർതൃഗൃഹത്തിലേയ്ക്കു പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൾ പൊലീസ് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. സംഭവമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments