ഭർത്താവിനൊപ്പം മലകയറി, ശബരീപീഠത്തിൽ എത്തിയപ്പോൾ ക്യാമറകൾ കണ്ട് പൊലീസ് പിൻ‌വാങ്ങിയെന്ന് ശ്രീലങ്കൻ യുവാവ്

ശ്രീലങ്കൻ യുവതി മല കയറിയെന്ന് അഭ്യൂഹം, ക്യാമറകൾ കണ്ട് പൊലീസ്

Webdunia
വെള്ളി, 4 ജനുവരി 2019 (08:00 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാത്രിയിൽ ശ്രീലങ്കൻ യുവതി മലകയറിയെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. രാത്രി ഒൻപതരയോടെ ശ്രീലങ്കൻ യുവതി ശശികല (47) മലകയറുന്നു എന്നായിരുന്നു അഭ്യൂഹം. എന്നാൽ, ഇവർ ദർശനം നടത്തിയിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശരവണമാരൻ പറഞ്ഞു. 
 
ദർശനത്തിനായി തന്നെ ഭാര്യയേയും കൂട്ടിയെത്തിയതെന്ന് ശരവണമാരൻ സമ്മതിച്ചു. ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്നു മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. 
 
ഇതെത്തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്‍ഡ് പോസ്റ്റിൽ എത്തുകയായിരുന്നു. ഇയാളെ പിന്നീട് ഒരുമണിയോടെ പമ്പയിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് സന്നിധാനത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിത്; ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments