Webdunia - Bharat's app for daily news and videos

Install App

മണിയെ പൂട്ടാന്‍ വി എസ്, മന്ത്രി സ്ഥാനം തെറിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്തയച്ചു!

മണിക്കെതിരെ വി എസിന്‍റെ പൂഴിക്കടകന്‍, മന്ത്രിസ്ഥാനത്തുനിന്ന് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (17:52 IST)
കൊലക്കേസില്‍ പ്രതിയായി തുടരുന്ന സാഹചര്യത്തില്‍ എം എം മണിയെ മന്ത്രി‌സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസ്ഥാനത്തുതുടരുന്നത് അധാര്‍മ്മികതയാണെന്ന് വി എസിന്‍റെ കത്ത് ചൂണ്ടിക്കാട്ടുന്നു.
 
എം എം മണിക്ക് പിന്തുണയുമായി സി പി എം കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐയും നിലയുറപ്പിച്ച സാഹചര്യത്തിലാണ് മണിക്കെതിരെ വി എസ് രംഗത്തെത്തിയിരിക്കുന്നത്. വി എസിന്‍റെ കത്ത് പാര്‍ട്ടിയുടെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന വിശ്വാസമില്ലെങ്കിലും ഈ കത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നത് വസ്തുതയാണ്.
 
എം എം മണിക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിനും ബി ജെ പിക്കും വി എസിന്‍റെ കത്ത് വലിയ ആയുധമാകും. എം എം മണി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധസ്വരമുയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന കെ മുരളീധരന്‍റെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ വിയര്‍ത്തുനില്‍ക്കുന്ന കോണ്‍ഗ്രസിനാവും ഈ കത്ത് ജീവവായു പകരുക എന്നതില്‍ സംശയമില്ല.
 
അതേസമയം, അച്ചടക്കത്തിന്‍റെ വാള്‍ ഉപയോഗിച്ച് അടക്കിനിര്‍ത്തിയിരിക്കുന്ന വി എസ് പാര്‍ട്ടി നിലപാടിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തുന്നത് സി പി എമ്മില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഒപ്പം വി എസും സി പി ഐയും തമ്മിലുള്ള ഐക്യത്തിലും ഈ കത്ത് വിള്ളല്‍ വീഴ്ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, എം എം മണിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായിയും സി പി എം കേരള ഘടകവും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments