Webdunia - Bharat's app for daily news and videos

Install App

മറ്റൊരു നടിയേയും ആക്രമിച്ചു; സുനിക്കെതിരെ വീണ്ടും കേസ്, നിര്‍മാതാവിന്റെ മൊഴി രേഖപ്പെടുത്തി

കെണിയൊരുക്കിയത് യുവസംവിധായകന്റെ ഭാര്യയെ, വീണത് നിര്‍മാതാവിന്റെ ഭാര്യ - രണ്ടുപേരും നടിമാര്‍

Webdunia
ചൊവ്വ, 18 ജൂലൈ 2017 (08:04 IST)
പ്രമുഖനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി സുനിക്കെതിരെ പുതിയ കേസ്. 2011-ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സെന്‍ട്രല്‍ പൊലീസ് ഇന്നലെ വൈകിട്ട് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.
 
മലയാള സിനിമയിലെ യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടിയായിരുന്നു സുനിലും സംഘവും കെണി ഒരുക്കിയത്. എന്നാല്‍, ഈ കെണിയില്‍ അകപ്പെട്ടത് നിര്‍മാതാവിന്റെ ഭാര്യയായിരുന്നു. 2011 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. 
 
ജോണി സാഗരികയുടെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായി യുവനടിയും നിര്‍മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്കു വരുന്നതറിഞ്ഞ പള്‍സര്‍ തട്ടിക്കൊണ്ട് പോകാന്‍ പ്ലാന്‍ ഇടുകയായിരുന്നു. റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. അങ്ങനെയായിരുന്നു അവര്‍ രക്ഷപെട്ടത്.
 
തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുനിയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍

കണ്ണൂരില്‍ 88കാരിയോട് ക്രൂരത, തലചുമരില്‍ ഇടിപ്പിച്ചു; കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ഒരു മരണം; ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments