Webdunia - Bharat's app for daily news and videos

Install App

മലയാളി കോടീശ്വരന്മാരില്‍ ഒന്നാമന്‍ എം എ യൂസഫലി; ബാക്കിയുള്ളവര്‍ ആരെല്ലാം ?

ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ പതിമൂന്നാം സ്ഥാനക്കാരനാണ് എം കെ ഗ്രൂപ്പിന്റെ ചെയര്‍മാനായ യൂസഫ് അലി.

Webdunia
തിങ്കള്‍, 27 ജൂണ്‍ 2016 (14:51 IST)
മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ ആരാണെന്ന് ചോദിച്ചാല്‍ കുറച്ച് വര്‍ഷങ്ങളായി ഒറ്റ ഉത്തരമേ ഉള്ളൂ. അതാണ് എം എ യൂസഫലി.  ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ പതിമൂന്നാം സ്ഥാനക്കാരനാണ് എം കെ ഗ്രൂപ്പിന്റെ ചെയര്‍മാനായ യൂസഫ് അലി.
 
ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലാണ് യൂസഫലി കേരളത്തിലെ ഏറ്റവും വലിയ പണക്കാരനായത്. ഈ പട്ടികയില്‍ കഴിഞ്ഞ തവണയും യൂസഫലി തന്നെയായിരുന്നു മുന്നില്‍. ആര്‍പി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രവി പിള്ളയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. മൂന്നാം സ്ഥാനത്ത് ജെംസ് എജ്യുക്കേഷന്റെ മേധാവി സണ്ണി വര്‍ക്കിയാണ്. ഇങ്ങനെ നീളുന്നു ആ പട്ടിക.
 
എംഎ യൂസഫലി:


എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം എ. യൂസഫലി തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ് അദ്ദേഹം. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക്‌ ഷോർ ആശുപത്രി ചെയർമാനും ഇദ്ദേഹമാണ്. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ് യൂസഫലി. ഏകദേശം 28140 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നും പട്ടികയില്‍ വ്യക്തമാക്കുന്നു. 
 
രവി പിള്ള:
പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. 1978ൽ സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി കോർപ്പറേഷൻ ഇൻഡസ്ട്രിയൽ കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിലൂടെയാണു രവിപിള്ള തൻറെ ബിസിനസ് സാമ്രാജ്യം ആരംഭിച്ചത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായുള്ള അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ അമ്പതിനായിരത്തിലധികം പേർ ജോലി നോക്കുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റിൻ എന്നിവിടങ്ങളിൽ രവി പിള്ളയ്ക്കു ബിസിനസ് സംരംഭങ്ങളുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലും ആർപി ഗ്രൂപ്പ് സജീവ സാന്നിധ്യമാണ്. കൊല്ലം ജില്ലയിലെ മതിലിൽ പ്രദേശത്ത് ദി റാവിസ് എന്ന പേരിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 19430 കോടിയോളം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
 
സണ്ണി വര്‍ക്കി:
യുഎഇയിലെ ജെംസ് എജ്യുക്കേഷന്‍ നെറ്റ് വര്‍ക്കിന്റെ സ്ഥാപകനായ സണ്ണി വര്‍ക്കിക്ക് 12730 കോടി രൂപയുടെ ആസ്തിയുണ്ട്. മോശം വിദ്യാഭ്യാസത്തില്‍ നിന്നും വിദ്യാഭ്യാസം ഇല്ലാത്ത അവസ്ഥയില്‍ നിന്നും ലോകത്തെ രക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് സണ്ണി വര്‍ക്കി തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതോടൊപ്പം അധ്യാപകവൃത്തിയുടെ നിലവാരം ഉയര്‍ത്താനും, നല്ല അദ്ധ്യാപകരെ അംഗീകരിക്കാനും, അദ്ധ്യാപക സമൂഹത്തെ പരിപാലിക്കാനും സണ്ണി വര്‍ക്കി തന്റെ ഇടപെടലിലൂടെ മുന്‍പന്തിയിലുണ്ട്. ദുബായ് ആണ് ഇദ്ദേഹത്തിന്റേയും കേന്ദ്രം.
 
ക്രിസ് ഗോപാലകൃഷ്ണന്‍:
ഇന്ത്യൻ വ്യവസായിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഇൻഫോസിസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ ക്രിസ് ഗോപാലകൃഷ്ണൻ. ഇപ്പോൾ ഇദ്ദേഹം ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് വൈസ്ചെയർമാനായി പ്രവർത്തിക്കുന്നു. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി പണക്കാരിലെ നാലാമന്‍. 10720 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ബാംഗ്ലൂരാണ് കേന്ദ്രം.
 
ആസാദ് മൂപ്പന്‍:
കേരളത്തിൽ നിന്നുമുള്ള ഒരു ഡോക്ടറും, പ്രമുഖ വ്യവസായിയുമാണ് ആസാദ് മൂപ്പൻ. മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സ്വദേശിയാണ്. ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹമാണ് 10050 കോടി രൂപയുടെ ആസ്തിയുമായി ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.  കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം ലക്ചററായി ജോലിയിൽ പ്രവേശിച്ച ഡോ. ആസാദ് മൂപ്പൻ 1987ൽ നടത്തിയ ദുബൈ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബൈയിൽ അൽറഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഒരു ക്ലിനിക്കിൽ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാർമസികളും രോഗനിർണ്ണയ കേന്ദ്രങ്ങളും ആയി നൂറിൽ അധികം സ്ഥാപനങ്ങൾ അടങ്ങുന്നതാണ് ഇന്ന് ഡോക്ടർ മൂപ്പന്റെ ആരോഗ്യ പരിപാലന ശൃംഖല.
 
ടിഎസ് കല്യാണരാമന്‍(കല്യാണ്‍ ജ്വല്ലേഴ്‌സ്):
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ടിഎസ് കല്യാണരാമനും ആസ്തിയുടെ കാര്യത്തില്‍ പിറകിലല്ല. കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ക്കിടയില്‍ ഒന്നാമന്‍ ഇദ്ദേഹം തന്നെ. 8040 കോടിരൂപയുടെ ആസ്തിയാണുളളത്. പ്രവര്‍ത്തനം കേരളത്തില്‍ തന്നെ. 1993ല്‍ തൃശ്ശൂരിലാണ് കല്യാണരാമന്‍ കല്യാണ്‍ ജൂവല്ലേഴ്‌സ് തുറന്നത്. നിലവില്‍ സൗത്ത് ഇന്ത്യയില്‍ മാത്രം 32 ഷോറൂമുകളാണ് കല്യാണ്‍ ജൂവല്ലേഴിസിനുള്ളത്.
 
ജോയ് ആലുക്കാസ്:
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ടിഎസ് കല്യാണരാമനു തൊട്ടുപിറകില്‍ തന്നെയാണ് ആലുക്കാസിന്റെ ജോയ് ആലുക്കാസും. 7370 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കൊച്ചിയാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം.
 
എസ്‌ ഡി ഷിബുലാല്‍:
ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ മുഹമ്മ ഏഴുകുളങ്ങര വീട്ടിൽ സർക്കാർ ആയുർവേദ ഡോക്‌ടറായിരുന്ന ദാമോദരൻ വൈദ്യന്റേയും ജില്ലാ എക്‌സൈസ്‌ മാനേജരായിരുന്ന സരോജിനിയുടെയും മകനായി ജനനം. മുഹമ്മയിലെ സർക്കാർ സ്‌കൂളിലാണ്‌ വിദ്യാഭ്യാസം ആരംഭിച്ചത്‌. അമേരിക്കയിലെ ബോസ്‌റ്റൺ സർവകലാശാലയിൽനിന്നു കമ്പ്യൂട്ടർ സയൻസിൽ എം എസ് കരസ്‌ഥമാക്കി. ഇന്‍ഫോസിസ് സ്ഥാപക സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു മലയാളിയായ എസ്‌ ഡി ഷിബുലാലും അതിസമ്പന്നരുടെ പട്ടികയില്‍ ഉണ്ട്. 
7370 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 
 
എംജി ജോര്‍ജ്ജ് മുത്തൂറ്റ്:
മുത്തൂറ്റ് ഫിനാന്‍സിന്റെ എംജി ജോര്‍ജ്ജ് മുത്തൂറ്റാണ് സാമ്പത്തിക മേഖലയില്‍ മികച്ച ആസ്തിയുള്ള മറ്റൊരു മലയാളി. 6,100 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ തവത്തെ അപേക്ഷിച്ച് ദേശീയ തലത്തില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്താന്‍ മുത്തൂറ്റിന് കഴിഞ്ഞിട്ടുണ്ട്.
 
ബി ഗോവിന്ദന്‍(ഭീമ ജ്വല്ലേഴ്‌സ്):
ഭീമ ജ്വല്ലേഴ്‌സിന്റെ ബി ഗോവിന്ദനാണ് സമ്പന്നരുടെ പട്ടികയില്‍ പുതിയതായി ഇടം നേടിയ വ്യക്തി. 42,00 കോടി രൂപയാണ് ഭീമയുടെ ആസ്തി.
 
സിവി ജേക്കബ്:
സിന്തൈറ്റിന്റെ സിവി ജേക്കബ് ആണ് മറ്റൊരു പുതുമുഖം. കേരളം കണ്ട് പഠിക്കേണ്ട സംരംഭകന്‍ എന്നാണ് ഇദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹവും പട്ടികയിലെ പുതു മുഖമാണ്. 4,200 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments