മസാല മാത്രമല്ല, ഇതിനും കഴിയും! നയന്‍‌താരയെ അഭിനന്ദിച്ച് അമല പോള്‍

ഗ്ലാമര്‍ വേഷങ്ങളൊക്കെ പണ്ട്, ശക്തമായ സ്ത്രീ കഥാപാത്രത്തെ തിരഞ്ഞു പിടിച്ച് നയന്‍‌താര! - അഭിനന്ദനവുമായി അമല പോള്‍

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (14:20 IST)
നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘അറം’. തെന്നിന്ത്യയുടെ പ്രിയനടി നയന്‍‌താരയാണ് ചിത്രത്തിലെ നായിക. നയന്‍സ് ആണ് ചിത്രത്തിന്റെ കാതല്‍. നായകനില്ലാതെ സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരമണമാണ് നയന്‍സ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. 
 
ഇപ്പോഴിതാ, നടി അമല പോളും താരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണം കൂടിയാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. നയന്‍താരയ്ക്കും ടീമിനും അഭിനന്ദനമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.
 
ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാത്ത ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിട്ടില്ല. അത്തരം രംഗങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍‍ സാക്ഷ്യപ്പെടുത്തുന്നു.
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. നാടന്‍ പെണ്‍കുട്ടി എന്ന ലേബലില്‍ നിന്നും ഗ്ലാമര്‍ താരമെന്ന നിലയിലേക്ക് നയന്‍‌താര കുതിച്ചുയര്‍ന്നത് പെട്ടന്നായിരുന്നു. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ചതോടെ ഗ്ലാമര്‍ വേഷത്തോട് ബൈ പറയുകയും ശക്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ് നയന്‍സ്. 
 
നയന്‍താര ചിത്രത്തിന്റെ ഭാഗമാവുമെന്നുള്ള കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യം ഇല്ലായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments