Webdunia - Bharat's app for daily news and videos

Install App

മിഠായിത്തെരുവ് തീ പിടുത്തം: 4 പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2010 (20:03 IST)
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായി തെരുവിലുണ്ടായ തീ പിടുത്തവുമായി ബന്ധപ്പെട്ട്‌ നാല്‌ പേര്‍ പിടിയിലായി. തലശ്ശേരി പൊലീസാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. മോഷണശ്രമത്തിനിടെ തീ വച്ചതാണെന്ന്‌ പൊലീസ്‌ സംശയിക്കുന്നു.

ഡിസംബര്‍ 9ന് പുലര്‍ച്ചെയുണ്ടായ തീ പിടുത്തത്തില്‍ എട്ടുകടകള്‍ കത്തിനശിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പ് എട്ടുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തവും സ്‌ഫോടനവും നടന്ന സ്ഥലത്തിനടുത്താണ് പുതിയ സംഭവം.

അഗ്‌നിശമന സേനയും പൊലീസും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണം എന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. കൂടുതല്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗവും വൈദ്യുതി ബോര്‍ഡ് അധികൃതരും അതിന് സാധ്യത കുറവാണെന്ന് വിലയിരുത്തി. ഫ്യൂസുകള്‍ക്കോ മീറ്ററുകള്‍ക്കോ തീപിടിച്ചിട്ടില്ലെന്നതായിരുന്നു കാരണം.

കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പടക്കക്കച്ചവടം നടത്തിയിരുന്ന ഈ കടയില്‍ ഉപേക്ഷിച്ച പടക്കത്തിന്റെ സാന്നിധ്യം തീ ആളിപ്പടരാന്‍ കാരണമായത് തീ പിടുത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

2007 ഏപ്രില്‍ അഞ്ചിന് രാവിലെ ഒന്‍പത് മണിയോടെ മിഠായിത്തെരുവിനോടു ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അട്ടിമറിയാണോ എന്ന കാര്യത്തില്‍ ദുരൂഹത അവശേഷിക്കുന്ന ഈ സംഭവത്തില്‍ അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

Show comments