Webdunia - Bharat's app for daily news and videos

Install App

മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ വിശ്വാസമുണ്ടെന്ന് മഞ്ജു

മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് മഞ്ജു

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (14:05 IST)
ദിലീപിനും മകള്‍ മീനാക്ഷിക്കും നേരത്തെ മഞ്ജു അയച്ച കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്. മഞ്ജു തന്റെ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്ന സമയത്താണ് ഇങ്ങനെ ഒരു കത്ത് പോസ്റ്റ് ചെയ്തത്.
 
താന്‍ ഇല്ലെങ്കിലും തന്റെ മകള്‍ മീനാക്ഷി ദിലീപിന്റെ അടുത്ത് സുരക്ഷിതയാണെന്നാണ് കത്തില്‍ മഞ്ജു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ ചര്‍ച്ച ചെയുന്നത് മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ അമ്മയായ മഞ്ജുവിനുണ്ടായിരുന്ന വിശ്വാസം തകര്‍ന്നോ എന്ന കാര്യമാണ്. മീനാക്ഷിക്ക് അച്ഛനോടുള്ള സ്‌നേഹം നന്നായിട്ട് അറിയാം. 
 
അവള്‍ അദ്ദേഹത്തിന്റെ കൂടെ സന്തുഷ്ഠയായും സുരക്ഷിതയായുമിരിക്കുമെന്ന് അറിയാം. അതുക്കൊണ്ട് തന്നെ അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ. അവള്‍ക്ക് ഈ അമ്മയെന്നും വിളിപ്പാടകയിലുണ്ടാകുമെന്നും കത്തിലൂടെ മഞ്ജു പറഞ്ഞിരുന്നു. 
 
ദിലീപേട്ടനും ഞാനും ഞങ്ങളുടെ പതിനാറ് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ സംയുക്തമായി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ തീരുമാനം തികച്ചും വ്യക്തിപരമാണ്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ സ്വകാര്യതയെ മാനിക്കണമെന്ന് നടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
 
ഞാനും ദിലീപേട്ടനും പിരിയാന്‍ കാരണം എന്റെ സങ്കടങ്ങളിലും സന്തോഷത്തിലും കൂടെ നിന്ന സുഹൃത്തുക്കളാണെന്ന് പലരും പറയുന്നുണ്ട്. എന്റെ കൂടെ നിന്ന ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ എന്നിവരെല്ലാം ഇക്കാരണത്താല്‍ വേദനിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങള്‍ എന്റേത് മാത്രമാണെന്ന് മഞ്ജു പറയുന്നു. ഇവരുടെ പ്രേരണ ഇതിനു പിന്നിലില്ലെന്ന് മഞ്ജു കത്തിലൂടെ പറഞ്ഞിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments